ആറ്റത്ര സെന്റ്. ഫ്രാന്‍സീസ് ദേവാലയത്തിലെ സംയുക്ത തിരുനാളിന് കൊടിയേറി. വികാരി റവ.ഫാ. ജോമോന്‍ മുരിങ്ങാത്തേരി കൊടിയേറ്റം നിര്‍വഹിച്ചു. ലദീഞ്ഞ്, ദിവ്യബലി എന്നിവ നടന്നു. തുടര്‍ ദിവസങ്ങളില്‍ വൈകീട്ട് ആറ് മണിക്ക് ലദീഞ്ഞ്, ദിവ്യബലി, വചനസന്ദേശം, നൊവേന എന്നി തിരുകര്‍മ്മങ്ങള്‍ നടക്കും. ജനുവരി 22, 23, 24 തിയ്യതികളിലാണ് തിരുന്നാള്‍ ആഘോഷിക്കുന്നത്. ജനറല്‍ കണ്‍വീനര്‍ ആന്റോ തോമസ്, ട്രസ്റ്റിമാരായ ജോസ് ആളൂര്‍, എം.എ കുരിയന്‍, തോമാസ് ചിറമ്മേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.



