ചരിത്ര പ്രസിദ്ധമായ മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടി കയറി. ജനുവരി 28, 29 തിയതികളിലാണ് നേര്‍ച്ച. ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബിറിടത്തില്‍ നടന്ന കൂട്ട പ്രാര്‍ത്ഥനയോടെയാണ് തുടക്കം കുറിച്ചത്. ഖത്തീബ് ഖമറുദ്ധീന്‍ ബാദുഷ തങ്ങള്‍, മുദരിസ് ഡോ: അബ്ദുല്‍ ലത്തീഫ് ഹൈത്തമി, അബ്ദുല്‍ ലത്തീഫ് ഫൈസി എന്നിവര്‍ പ്രാര്‍ത്ഥനക്കു നേത്യത്വം നല്‍കി.



