റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രക്ക് മെയ് 9ന് കുന്നംകുളത്ത് സ്വീകരണം നല്‍കും

 

സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രക്ക് മെയ് 9ന് കുന്നംകുളം മണ്ഡലത്തില്‍ സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ കുന്നംകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’ എന്ന ശീര്‍ഷകത്തില്‍ എപ്രില്‍ 19-ന് തിരുവനന്തപുരത്ത് നിന്നും പ്രയാണമാരംഭിച്ച പദയാത്ര സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം നടത്തി മെയ് 30 ന് കോഴിക്കോട് സമാപിക്കും.
കുന്നംകുളം മണ്ഡലത്തില്‍ നടക്കുന്ന പര്യടന പരിപാടി കടവല്ലൂര്‍ പഞ്ചായത്തിലെ പൂങ്കാവനം റോഡില്‍ നിന്നും ആരംഭിച്ച് പെരുമ്പിലാവ് സെന്ററില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും.

ADVERTISEMENT