കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചു

സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ കാഞ്ഞിരക്കോട് സെന്ററില്‍ വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ ബസ് ഡ്രൈവര്‍ കൊണ്ടയൂര്‍ സ്വദേശി മുരളിയെ ഓട്ടുപാറ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വരവൂരില്‍ നിന്നും ഓട്ടുപാറയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സിലെ ഡ്രൈവറെയാണ് കാറില്‍ എത്തിയ സംഘം സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കാഞ്ഞിരക്കോട് സെന്ററില്‍ വച്ച് മര്‍ദ്ദിച്ചത്. ബസ് റോഡില്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് കുന്നംകുളം -വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ ഗതാഗതം തടസ്സം നേരിട്ടു

ADVERTISEMENT