മൂന്നുദിവസം നീണ്ടുനിന്ന ആത്മീയ സമ്മേളനത്തിന്റെ സമാപന പ്രഭാഷണം അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവ് ഹദ്‌റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് നിര്‍വഹിച്ചു. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള 46,000ല്‍ പരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ആളൂര്‍ സ്വദേശികളടക്കമുള്ള ഇന്ത്യന്‍ പ്രതിനിധികളും സംഗമത്തില്‍ പങ്കെടുത്തിരുന്നു. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പാര്‍ലമെന്റേറിയന്മാരും പൗര നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ചു. വിവിധ ആത്മീയ, ധാര്‍മിക വിഷയങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങളും ഡോക്യുമെന്ററികളും ഉണ്ടായിരുന്നു. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ തല്‍സമയ സംപ്രേഷണവും സജീകരിച്ചിരുന്നു.