ചാലിശേരി അങ്ങാടി ടൗണ്‍ മരണാനന്തര സഹായ സമിതിയുടെ സ്വന്തമായ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു. തൃത്താല ബ്ലോക്ക് മെമ്പര്‍ ധന്യ സുരേന്ദന്‍ , പഞ്ചായത്തംഗം നിഷ അജിത്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നാട മുറിച്ച് ആസ്ഥാന മന്ദിരം തുറന്ന് നല്‍കി. മധുരവിതരണവും നടത്തി. വിവിധ മതസ്ഥരായ 58 കുടുംബങ്ങളുടെ കൂട്ടായമയിലാണ് മരണാനന്തര സഹായ സമിതി രൂപികരിച്ചത്. പ്രസിഡന്റ് അശോകന്‍ ചിറ്റയില്‍ , സെക്രട്ടറി അനീഷ് കൊള്ളഞ്ചേരി , ട്രഷറര്‍ അശോകന്‍ പുഴിക്കുന്നത്ത്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Home Bureaus Perumpilavu ചാലിശേരി അങ്ങാടി ടൗണ്‍ മരണാനന്തര സഹായ സമിതിയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു