30.8 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kechery ഭക്തിസാന്ദ്രമായി പയ്യൂര്‍ക്കാവ് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലെ ഇല്ലംനിറ

ഭക്തിസാന്ദ്രമായി പയ്യൂര്‍ക്കാവ് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലെ ഇല്ലംനിറ

16

ചൂണ്ടല്‍ പയ്യൂര്‍ക്കാവ് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ഇല്ലംനിറ ഭക്തിസാന്ദ്രമായി. ക്ഷേത്രത്തിലെ നിത്യപൂജകള്‍ക്ക് ശേഷം
രാവിലെ 8:30 ന് ക്ഷേത്രം മേല്‍ശാന്തി രാജന്‍ തിരുമേനി കാര്‍മ്മികനായി കതിര്‍കറ്റകളുടെ പൂജ ആരംഭിച്ചു. തുടര്‍ന്ന് പൂജിച്ച കതിര്‍കറ്റകള്‍ എടുത്ത് ക്ഷേത്രം മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര പ്രദക്ഷിണം ചെയ്തതിനു ശേഷം ഭക്ത ജനങ്ങള്‍ക്ക് വിതരണം ചെയ്തു. ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് രാമന്‍ തിരുമേനി, സെക്രട്ടറി സുധാകരന്‍ പാലിയത്ത്, ട്രഷറര്‍ പി.ബൈജു, മറ്റു
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഭക്ത ജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!