ചൂണ്ടല്‍ പയ്യൂര്‍ക്കാവ് ശ്രീദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു

ചൂണ്ടല്‍ പയ്യൂര്‍ക്കാവ് ശ്രീദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടകമാസാചരണത്തോടനുബന്ധിച്ച് ഇല്ലംനിറ ആഘോഷിച്ചു. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാവിലെ 8.15ന് ക്ഷേത്രം ശാന്തി രാജനും, ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും കതിര്‍ കറ്റകള്‍ തലയിലേറ്റി എഴുന്നള്ളിച്ച് ക്ഷേത്രം നമസ്‌ക്കാര മണ്ഡപത്തില്‍ എത്തിച്ചു. തുടര്‍ന്ന് പൂജിച്ച കറ്റകള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് പ്രസാദമായി കതിര്‍ കറ്റകള്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. ആഗസ്റ്റ് 3 ഞായാഴ്ച്ച പുത്തരി പായസവിതാണവും ആഗസ്റ്റ് 10 ഞായറാഴ്ച്ച മഹാഗണപതി ഹോമവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു

ADVERTISEMENT