ചിന്തകളെ നല്ല പരിചരണത്തിലൂടെ ചെത്തിമിനുക്കിയെടുക്കുവാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട് – റഷീദ് പാറക്കല്‍

 

ചിന്തകളെ നല്ല പരിചരണത്തിലൂടെ ചെത്തിമിനുക്കിയെടുക്കുവാന്‍ നമുക്ക് സാധിക്കേണ്ടതുണ്ടെന്നും , കാഴ്ചകളെയും കാഴ്ചപ്പാടുകളെയും നാം മാറിനിന്ന് കാണാന്‍ ശ്രമിച്ചാല്‍ ജീവിതാനുഭവങ്ങളെ നമുക്ക് കഥയും കവിതകളുമാക്കി മാറ്റാമെന്നും ഗാനരചയിതാവും എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ റഷീദ് പാറക്കല്‍ അഭിപ്രായപ്പെട്ടു.പെരുമ്പിലാവ് അന്‍സാര്‍ വിമണ്‍സ് കോളേജില്‍ ആദ്യവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ADVERTISEMENT