ഒരുമനയൂരില്‍ യുവാവിനെ സംഘം ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ അവസാന പ്രതിയും അറസ്റ്റില്‍. മന്നലാംകുന്ന് സ്വദേശി വാഴപ്പുള്ളി വീട്ടില്‍ നബീല്‍(25) ആണ് അറസ്റ്റിലായത്. കൃത്യത്തിന് ശേഷം കുത്തേറ്റ യുവാവിന്റെ ബൈക്കുമായി ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് വിശാഖപട്ടണം, അജ്മീര്‍ എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. ചോദ്യം ചെയ്യലില്‍ ബൈക്ക് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുണ്ടെന്ന് വ്യക്തമായതോടെ വാഹനം അവിടെ നിന്ന് കണ്ടുകിട്ടി. നബീല്‍ പിടിയിലായതോടെ ഈ കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിനായി. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം 7 പേരാണ് ഈ കേസിലുണ്ടായിരുന്നത്. കഴിഞ്ഞ ഓഗസ്ത് 26 നാണ് ഒരുമനയൂരില്‍ പൊന്നിയത്ത് വീട്ടില്‍ ഫദലു(29)വിനെ അക്രമിസംഘം കുത്തി പരിക്കേല്‍പ്പിച്ചത്.