കാവീട് ശ്രീ ആളാംകുളം ഭഗവതി ക്ഷേത്രത്തിലെ മീനഭണി മഹോത്സവം ഭക്തിസാന്ദ്രമായി. രാവിലെ ക്ഷേത്രം തന്ത്രി പ്രശാന്തിന്റെ കാര്‍മികത്വത്തില്‍ ഗണപതിഹോമം, മലര്‍നിവേദ്യം, ഉഷപൂജ, വാകച്ചാര്‍ത്ത് എന്നിവ നടന്നു. വൈകീട്ട് വിവിധ ദേശങ്ങളുടെ വരവ് പൂരങ്ങളും ഉണ്ടായി. ശേഷം വിവിധ കമ്മിറ്റികളുടെ താലം വരവ് ഏറെ ആകര്‍ഷണീയമായി. ഉത്സവത്തിന് ക്ഷേത്ര ഭരണസമിതി അംഗങ്ങളായ പി പി അപ്പുക്കുട്ടന്‍, കെ.കെ അനില്‍, പ്രമോദ്, എം.സി രമേശ്, ഗോപാലന്‍ കൊഴപ്പമഠം, വി പി ഹരിഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.