മരത്തംക്കോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കവാടത്തിന്റേയും ചുറ്റുമതിലിന്റേയും ഉദ്ഘാടനം നിര്‍വ്വഹിച്ചു

മരത്തംക്കോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച കവാടത്തിന്റേയും ചുറ്റുമതിലിന്റേയും ഉദ്ഘാടനം എ.സി.മൊയ്തീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് നിര്‍മ്മാണം നടത്തിയത്. എം.എല്‍.എ ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ ഉപയോഗപ്പെടുത്തി സ്‌കൂളിലേക്ക് വാങ്ങിയ ലാപ്‌ടോപ്പുകളുടെ വിതരണവും ചടങ്ങില്‍ നടന്നു. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.എം.നൗഷാദ് അധ്യക്ഷനായി.

ADVERTISEMENT