പോര്‍ക്കുളം പഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുത്ത പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു

 

പോര്‍ക്കുളം പഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുത്ത പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് പാറമ്പാടം ചോയ്‌സ് ഓഡിറ്റോറിയത്തിലാണ് നടന്നത്. ഞായറാഴ്ച രാവിലെ പത്തിന് നടന്ന ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി ലിന്‍സ് ഡേവിഡ് വി. പുതിയ അംഗങ്ങളെ വേദിയിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് മുഖ്യതിരഞ്ഞെടുപ്പ് വരണാധികാരി കെ.പി. യേശുദാസ് മുതിര്‍ന്ന അംഗവും എട്ടാം വാര്‍ഡ് മെമ്പറുമായ കെ ഉണ്ണികൃഷ്ണന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഒന്നു മുതല്‍ 14 വരെയുള്ള വാര്‍ഡുകളില്‍ നിന്നും വിജയിച്ചെത്തിയ അംഗങ്ങള്‍ക്ക് യോഗധ്യക്ഷനും എട്ടാം വാര്‍ഡ് മെമ്പറുമായ കെ ഉണ്ണികൃഷ്ണന്‍ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും, വിജയിച്ച അംഗങ്ങളുടെ കുടുംബാംഗങ്ങളും, പൊതുജനങ്ങളും പങ്കെടുത്തു.ഒരു പതിറ്റാണ്ടിന് ശേഷം ഭരണം തിരിച്ച് പിടിച്ച യുഡിഎഫ് ആകെയുള്ള 14 വാര്‍ഡില്‍ ക വാര്‍ഡുകളിലും വിജയിച്ച് തിളക്കമാര്‍ന്ന നേട്ടമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ 2 തവണ ഭരണത്തിലിരുന്ന എല്‍ഡിഎഫ് 5 സീറ്റില്‍ ഒതുങ്ങി. ബിജെപി സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുകയും ചെയ്തു.

 

ADVERTISEMENT