സി.പി.ഐ.(എം.) നേതൃത്വം നല്കുന്ന എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതികള്‍ക്കും, ദുര്‍ഭരണത്തിനും എതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പദയാത്ര സമാപിച്ചു. മൂന്ന് ദിവസമായി നടത്തി വന്നിരുന്ന പദയാത്രയുടെ സമാപന സമ്മേളനം, ചാത്തംകുളം ഉദയ ക്ലബ് പരിസരത്ത് ഡിസിസി മുന്‍ പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം. നിഷാദ് അധ്യക്ഷത വഹിച്ചു.