ഭാരതത്തിലെ സകല വിശുദ്ധരുടേയും, തിരുശേഷിപ്പ് പ്രയാണം ചൊവ്വന്നൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ എത്തി. വിശുദ്ധരായ തോമസ് ശ്ലീഹ, ഫ്രാന്‍സിസ് സേവ്യര്‍, ചാവറ കുരിയാക്കോസ് ഏലിയാസ്, ആല്‍ഫോന്‍സമ്മ, ഏവു പ്രാസ്യ, മദര്‍ തെരേസ, മറിയം ത്രേസ്യ, ദേവ സഹായം എന്നിവരുടെ തിരുശേഷിപ്പ് രാവിലെ 6.30 ന് സെന്റ് ജോര്‍ജ് ആശ്രമ ദേവാലയത്തിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ഇരുചക്ര വാഹന റാലിയുടെ അകമ്പടിയോടെ ചൊവ്വന്നൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു. കൈക്കാരന്മാരായ റ്റി.ഐ ജോസ്, പി.വി ജോജി, സി.എല്‍ ടാബു, എന്നിവര്‍ നേതൃത്വം വഹിച്ചു.
Home Bureaus Kunnamkulam ഭാരതത്തിലെ സകല വിശുദ്ധരുടേയും, തിരുശേഷിപ്പ് പ്രയാണം ചൊവ്വന്നൂര്‍ ദേവാലയത്തില്‍ എത്തി