കടപ്പുറം ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിലെ മോനുട്ടി മുസ്ലിയാര്‍ സ്മാരക അംഗണവാടി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് നാടിനു സമര്‍പ്പിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ വി പി മന്‍സൂറലി അധ്യക്ഷത വഹിച്ചു.



