എളവള്ളി പഞ്ചായത്തിലെ വാകയില്‍ വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു. വാക പണിക്കവീട്ടില്‍ മൊയ്തുവിന്റെ ഉടമസ്ഥയിലുള്ള ബനിയാസ് വെല്‍ഡിങ് വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ്, കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും നിലം പൊത്തിയത്.



