25 C
Kunnamkulam
Monday, July 27, 2026
Home Bureaus Kechery പുതുശ്ശേരിയില്‍ ആന ഇടഞ്ഞത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി

പുതുശ്ശേരിയില്‍ ആന ഇടഞ്ഞത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി

പുതുശ്ശേരിയില്‍ ആന ഇടഞ്ഞത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. പുതുശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പുതുശ്ശേരി വിജയന്‍ എന്ന ആനയാണ് ശനിയാഴ്ച ഉച്ചയോടെ ഇടഞ്ഞത്. ശനിയാഴ്ച ഉച്ചക്ക് 12:30 ഓടെ പഴുന്നാന റോഡിലുള്ള പാറക്കുളത്തിന് സമീപത്തെ പറമ്പില്‍ നിന്നും പനമ്പട്ടയെടുക്കുന്നതിനിടെയാണ് സംഭവം. പട്ടയെടുക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായ ആന അനുസരണക്കേട് കാട്ടുകയായിരുന്നു. ഉടന്‍ തന്നെ പാപ്പാന്‍മാരുടെയും ഉടമയുടെയും നേതൃത്വത്തില്‍ ആനയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഒരു മണിയോടെ സമീപവാസിയായ കുമാരന്‍ എന്നയാളുടെ വീട്ടുമുറ്റത്ത് വെച്ച് ആനയെ സുരക്ഷിതമായി തളയ്ക്കുകയായിരുന്നു. സമയോചിതമായ ഇടപെടലുകള്‍ നടന്നതിനാല്‍ വലിയ അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. നിലവില്‍ ആന ശാന്തനാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഉടമസ്ഥന്‍ അറിയിച്ചു. വിവരമറിഞ്ഞ് കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു.

ADVERTISEMENT
error: Content is protected !!