‘നിരവധി പോരാട്ടങ്ങളിലൂടെയാണ് പട്ടിക ജാതി – വര്‍ഗ വിഭാഗങ്ങള്‍ക്ക് തലയുയര്‍ത്തി നില്‍ക്കാനായിട്ടുള്ളത്’; മന്ത്രി ഒ.ആര്‍. കേളു

നിരവധി പോരാട്ടങ്ങളിലൂടെയാണ് പട്ടിക ജാതി – വര്‍ഗ വിഭാഗങ്ങള്‍ക്ക് തലയുയര്‍ത്തി നില്‍ക്കാനായിട്ടുള്ളതെന്ന് മന്ത്രി ഒ.ആര്‍. കേളു. കാലത്തിനൊപ്പം കുതിക്കാന്‍ ഈ വിഭാഗങ്ങള്‍ക്ക് കഴിയണമെന്നും ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ നഗരസഭ ജനകീയാസൂത്രണം പട്ടിക ജാതി വിഭാഗക്കാര്‍ക്കായി നിര്‍മിച്ച ഫ്ളാറ്റുകളുടെ താക്കോല്‍ സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എന്‍.കെ. അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, വൈസ് ചെയര്‍പേഴ്സന്‍ അനീഷ്മ ഷനോജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എം.എം. ഷെഫീര്‍, ഷൈലജ സുധന്‍, എ.എസ്. മനോജ്, ബിന്ദു അജിത്കുമാര്‍, എ. സായിനാഥന്‍, കൗണ്‍സിലര്‍ എ. സുബ്രഹ്മണ്യന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.ടി. ശിവദാസന്‍, കെ.പി. വിനോദ്, കെ.കെ. ജ്യോതിരാജ്, ലിജിത്ത് തരകന്‍, കെ.എസ്. അശോകന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT