നവ മണലൂര്‍ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന നവമ സാഹിത്യോത്സവത്തിന്റെ രണ്ടാം ഘട്ടത്തിന് ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. ചൂണ്ടല്‍ ഗവ യു പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സച്ചിന് പ്രകാശ് അധ്യക്ഷനായി. വെറ്റിനറി സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. മനോമോഹന്‍ മുഖ്യാതിഥിയായി. പഞ്ചായത്തംഗം കെ.എ.രമേഷ്, ചൂണ്ടല്‍ ഗവ. യു.പി സ്കൂള്‍ പ്രധാന അധ്യാപിക ഷീജ ടീച്ചര്‍, പഞ്ചായത്ത് കോഡിനേറ്റര്‍ വത്സന് പാറന്നൂര്‍ എന്നിവര്‍ സംസാരിച്ചു. നവമണലൂര്‍ സാഹിത്യോത്സവത്തില്‍ യു.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി, കഥാ രചന, കവിതാ രചന മത്സരങ്ങളാണ് സംഘടിപ്പിച്ചത്.



