ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ മകര ചൊവ്വമഹോല്‍സവത്തിന്റെ ഭാഗമായി കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്യത്തില്‍ മൂന്നാമത് ശ്രീ മുലയം പറമ്പത്തമ്മ പുരസ്‌കാര സമ്മര്‍പ്പണം നടത്തി. 4 പതിറ്റാണ്ടിനപ്പുറം ക്ഷേത്രങ്ങളില്‍ ഇലത്താളം നടത്തിയ കലാകാരന്‍ കണ്ണാലത്ത് മോഹനന് കേന്ദ്ര പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.കെ മുരളി ശീ മുലയപറമ്പത്തമ്മ പുരസ്‌കാരം നല്‍കി. മാര്‍ച്ച് ഒന്നിനാണ് പ്രസിദ്ധമായ മുലയംപറമ്പത്ത് പൂരാഘോഷം നടക്കുക. കേന്ദ്രപൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ പസിഡന്റ് കെ.കെ മുരളി കുന്നത്തേരി, സെക്രട്ടറി ശ്രീജിത്ത് പടിഞ്ഞാറെമുക്ക്, ട്രഷറര്‍ സി. കെ സുഷി ആലിക്കര, എക്‌സ്‌ക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



