വേലൂരിൻ്റെ സ്വന്തം നാടക കലാകാരനായ പ്രബലന്‍ വേലൂരിനെ ആദരിച്ചു

ജീവിതം നാടകത്തിനായി സമര്‍പ്പിച്ച, വേലൂരിൻ്റെ സ്വന്തം നാടക കലാകാരനായ പ്രബലന്‍ വേലൂരിനെ ലോക നാടക ദിനത്തില്‍ ആദരിച്ചു. സി.പി.ഐ വേലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രബലന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്. സി.പി.ഐ കുന്നംകുളം മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത് പ്രബലനെ പൊന്നാടയണിയിച്ചു. ജില്ലാ കൗണ്‍സില്‍ അംഗം കെ.ടി. ഷാജന്‍ മാസ്റ്റര്‍, വേലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പി.കെ രവീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT