‘ഗ്രാമകം’ നാടകോത്സവത്തോടനുബന്ധിച്ച് ചില്‍ഡ്രന്‍സ് തിയറ്റര്‍ വര്‍ക്ക്‌ഷോപ്പ് ആരംഭിച്ചു

വേലൂര്‍ ഗ്രാമകം നാടകോത്സവത്തോടനുബന്ധിച്ച് ചില്‍ഡ്രന്‍സ് തിയറ്റര്‍ വര്‍ക്ക്‌ഷോപ്പ് ആരംഭിച്ചു. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 8 ന് സമാപിക്കും. വേലൂര്‍ ഗവ.രാജ സാര്‍ രാമവര്‍മ്മ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടക്കുന്ന അഭിനയ പരിശീലന കളരി, തൃശ്ശൂര്‍ രംഗചേതന ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ കെ.വി ഗണേഷ് ഉദ്ഘാടനം ചെയ്തു. വര്‍ക്ക്‌ഷോപ്പ് ചെയര്‍പേഴ്‌സണ്‍ ടി.എ ദയാശീലന്‍ അധ്യക്ഷനായി. ആര്‍എസ്ആര്‍വി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം.വി രത്‌നകുമാര്‍, ഗ്രാമകം നാടകോത്സവം ജനറല്‍ കണ്‍വീനര്‍ വി.വി സുധീഷ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.വിനോദ് കുമാര്‍, വര്‍ക്ക്‌ഷോപ്പ് കണ്‍വീനര്‍ പി.വി ശ്രീരാമന്‍, നാടകോത്സവം ജോ. കണ്‍വീനര്‍ പി.സി പങ്കജം തുടങ്ങിയവര്‍ സംസാരിച്ചു. നാടകോത്സവത്തോടനുബന്ധിച്ച് ഏഴാം വര്‍ഷമാണ് വര്‍ക്ക്‌ഷോപ്പ് നടക്കുന്നത്.

ADVERTISEMENT