അക്കിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം

അക്കിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്ര പറമ്പിലുള്ള നാഗക്കാവിലേയും, രക്ഷസ് തറയിലേയും 3 നിലവിളക്കുകള്‍ മോഷണം പോയി. ഒരു ഭണ്ഡാരത്തിന്റെ പൂട്ടുതകര്‍ത്തിട്ടുണ്ട്. നിത്യവും വൈകിട്ട് ഭണ്ഡാരം തുറക്കുന്നതിനാല്‍ പണം നഷ്ടപ്പെട്ടില്ല. ചുറ്റമ്പലത്തിന്റെ ഓടു പൊളിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഉള്ളിലേക്ക് പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. രാവിലെ ക്ഷേത്രം മേല്‍ശാന്തി നടതുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി. ക്ഷേത്രത്തിലെ നിരീക്ഷണക്യാമറയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശം കേന്ദ്രീകരിച്ച് അന്വേഷം ആരംഭിച്ചു.

ADVERTISEMENT