തൊഴിയൂര്‍ മാളിയേക്കല്‍പടിക്കും അഞ്ഞൂര്‍ റോഡിനും ഇടയില്‍ ആറോളം സ്ഥാപനങ്ങളില്‍ മോഷണം നടന്നിട്ടുളളത്. ഇഹ് യാഉല്‍ ഇസ്ലാം മദ്രസ, സമീപത്തെ പലചരക്കുകട, റഹ്‌മത്ത് ഇംഗ്ലീഷ് സ്‌കൂള്‍, അലിഫ് റസ്റ്റോറന്റ്, എടികെ സൂപ്പര്‍മാര്‍ക്കറ്റ്, ട്രൂ കെയര്‍ മെഡിക്കല്‍ സ്റ്റോര്‍ എന്നിടങ്ങളിലാണ് ബുധനാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. സിസിടിവി ക്യാമറകള്‍ നശിപ്പിച്ച് അലമാറകളും വാതിലുകളും കുത്തിത്തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. സിസിടിവി സ്റ്റോറേജ് ഡിവൈസുകള്‍ കൂടെ നശിപ്പിക്കുകയും കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. മറ്റൊരു സ്ഥാപനത്തിലെ സിസിടിവി ക്യാമറിയില്‍ മോഷ്ടാവിന്റെതെന്നു സംശയിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.



