അകലാട് ഒറ്റയിനി പെട്രോള്‍ പമ്പില്‍ മോഷണം 20000 രൂപ കവര്‍ന്നു

അകലാട് ഒറ്റയിനി പെട്രോള്‍ പമ്പില്‍ മോഷണം. ഓഫീസ് റൂമിന്റെ ഗ്ലാസ് ഡോര്‍ തകര്‍ത്താണ് മോഷണം. എറണാകുളം സ്വദേശി ഇഷാന്‍ അഷറഫിന്റെ ലൈസന്‍സിയില്‍ പി എം കുഞ്ഞുമുഹമ്മദിന്റെ ഉടമസ്ഥതയിലാണ് പമ്പ് പ്രവര്‍ത്തിക്കുന്നത്. പമ്പിനടുത്തുള്ള ഷെഡ്ഡില്‍ ജീവനക്കാരന്‍ താമസിക്കുന്നുണ്ടെങ്കിലും ചൊവ്വാഴ്ച രാവിലെയാണ് മോഷണ വിവരം അറിയുന്നത്. മുറിക്കുള്ളില്‍ സ്റ്റീല്‍ മേശയിലെ ബാഗില്‍ സൂക്ഷിച്ച 20000 രൂപയാണ് കവര്‍ന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ വടക്കേക്കാട് പോലീസ് എത്തി നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT