എരുമപ്പെട്ടിയില്‍ ബസ്സില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മയുടെ സ്വര്‍ണ്ണം കവര്‍ന്നു. എരുമപ്പെട്ടി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കൊന്നല്ലൂര്‍ വീട്ടില്‍ യൂസഫ് മുസ്ലിയാരുടെ ഭാര്യ ഹമീദ ബീവിയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന ഒരു പവന്റെ നാണയവും ഒരു ഗ്രാമിന്റെ മോതിരവുമാണ് കവര്‍ന്നത്. ഇന്ന് ഉച്ചയോടെ കുന്നംകുളം – വടക്കാഞ്ചേരി റൂട്ടില്‍ ജോഷിമോന്‍ ബസ്സിലാണ് സംഭവം. എരുമപ്പെട്ടിയില്‍ നിന്ന് പന്നിത്തടത്തിലേക്ക് ചെയ്യുന്നതിനിടയിലാണ് മോഷണം നടന്നത്. എരുപ്പെട്ടി പോലീസില്‍ പരാതി നല്‍കി.
Home Bureaus Erumapetty എരുമപ്പെട്ടിയില്‍ ബസ്സില്‍ മോഷണം; വീട്ടമ്മയുടെ ബാഗില്‍ നിന്ന് സ്വര്‍ണം കവര്‍ന്നു