നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നംകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥിയില്ല; പകരം ബിഡിജെഎസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നംകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥിയില്ല, പകരം ബിഡിജെഎസ് മത്സരിക്കും. എന്‍.ഡി.എ. സീറ്റ് ബി.ഡി.ജെ.എസി ന് കൈമാറി. മുന്നണി തീരുമാനപ്രകാരമാണ് ബിജെപി സ്ഥിരമായി മത്സരിച്ചിരുന്ന കുന്നംകുളം സീറ്റ് ഇത്തവണ ബിഡിജെഎസ് ന് നല്‍കിയിട്ടുള്ളത്. ബിഡിജെഎസ് തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റും പെരുമ്പിലാവ് സ്വദേശിയുമായ കെ ആര്‍ റെജില്‍ കുന്നംകുളത്ത് സ്ഥാനാര്‍ത്ഥിയാകും. ബിജെപിക്ക് നല്ല വേരോട്ടമുള്ള കുന്നംകുളം നിയോജക മണ്ഡലത്തില്‍ അണികളുടെയും നേതൃത്വത്തിന്റെയും എതിര്‍പ്പ് മറികടന്നാണ് സീറ്റ് ഇവര്‍ക്ക് കൈമാറിയിട്ടുള്ളത് എന്നാണ് സൂചന. അതെ സമയം യുഡിഎഫ് സ്ഥാനാര്‍ഥി സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല.

 

ADVERTISEMENT