തിപ്പിലശ്ശേരി എ എല്‍ പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

തിപ്പിലശ്ശേരി എ എല്‍.പി സ്‌കൂളിന്റെ വാര്‍ഷികാഘോഷവും രക്ഷാകര്‍ത്തൃ ദിനവും ആഘോഷിച്ചു. കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എ രാജേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ജയകുമാര്‍ പി.വി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ റൊണാള്‍ഡ് ടി. ചുങ്കത്ത്, വാര്‍ഡ് മെമ്പര്‍ ഘോഷ് പൂവത്തിങ്കല്‍, പി ടി എ പ്രസിഡന്റ് മല്ലിക, കടവല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മോഹനന്‍, യുവ ഭാവന ക്ലബ്ബ് പ്രതിനിധി മഹേഷ് എം എം തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും ഉണ്ടായി.

ADVERTISEMENT