പഞ്ചവടി ഉത്സവത്തില്‍ വെച്ച് യുവാവിനെ മര്‍ദ്ദിച്ച കേസിലെ മൂന്നാം പ്രതി അറസ്റ്റില്‍. പഞ്ചവടി പറക്കാട്ടില്‍ ഉണ്ണികൃഷ്ണന് മകന് ഡിബിനെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് മേളയില്‍ ഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് ഉത്സവം കഴിഞ്ഞ് പരാതിക്കാരനെ ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിക്കാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. കൃത്യത്തിന് ശേഷം പല സ്ഥലങ്ങളിലും ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. ആലപ്പുഴയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയാരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു.മൂന്ന് പ്രതികള്‍ ഉണ്ടായിരുന്ന ഈ കേസില്‍ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



