കൊടകര കുഴല്‍പ്പണക്കേസ് : തിരൂര്‍ സതീഷ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ കുന്നംകുളം കോടതിയിലെത്തി

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ കുന്നംകുളം
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി. പോലീസ് സുരക്ഷയോടു കൂടിയാണ് തിരൂര്‍ സതീഷ് കോടതിയിലെത്തിയത്.
തിങ്കളാഴ്ച്ച വൈകീട്ട് 4 മണിയോടെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെയാണ് മൊഴി രേഖപ്പെടുത്തും. തിരൂര്‍ സതീഷന്റെ വെളിപ്പെടുത്തലില്‍ അന്വേഷണസംഘം നേരത്തെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി.

 

ADVERTISEMENT