ഭാവിയുടെ സാങ്കേതികതയ്ക്ക് തിരുവളയന്നൂരിന്റെ കയ്യൊപ്പ്. തിരുവളയന്നൂര്‍ സ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സ് റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക ജിഷ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിന്റെ ഭാഗമായി ഏഴോളം നവീന പ്രവര്‍ത്തനങ്ങളും പ്രായോഗിക സെഷനുകളും അരങ്ങേറി. പിക്‌റ്റോ ബ്ലോക്‌സ് ഉപയോഗിച്ചുള്ള റോബോട്ടിക് പ്രോഗ്രാമിംഗ്, ചെറു റോബോട്ടുകളുടെ നിയന്ത്രണം, സെന്‍സര്‍ അടിസ്ഥാനത്തിലുള്ള സ്മാര്‍ട്ട് മോഡലുകള്‍, സൃഷ്ടിപരമായ ഡിസൈന്‍ ചലഞ്ചുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ സാങ്കേതികതയോടുള്ള പുതുമയും ആത്മവിശ്വാസവും വളര്‍ത്തി.ഭാവിയിലെ കണ്ടുപിടിത്തങ്ങള്‍ക്ക് അടിത്തറയിടുന്ന വിധത്തില്‍ കുട്ടികള്‍ കാഴ്ചവെച്ച സൃഷ്ടിപരമായ ചിന്തനവും സാങ്കേതികകൈവേലയും പരിപാടിയെ ശ്രദ്ധേയമാക്കി.കൈറ്റ് മെന്റര്‍മാരായ മഞ്ജു ജോര്‍ജ്ജ്, ഷിജി തോംസണ്‍, വിദ്യാര്‍ഥികളായ മുഹമ്മദ് തഫീം, ഗബ്രിയേല്‍ വി.ജോബി എന്നിവര്‍ നേതൃത്വം നല്‍കി.



