ബാലസംഘം തിരുവത്ര വില്ലേജ് സമ്മേളനം നടന്നു.തിരുവത്ര കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം ബാലസംഘം ജില്ല ജോയിന്റ് സെക്രട്ടറി മാധവ് ഉദ്ഘാടനം ചെയ്തു.മലാല അഷറഫ് അധ്യക്ഷത വഹിച്ചു. ഏരിയ കോഡിനേറ്റര്‍ പ്രജില്‍, സി.പി.ഐ.എം. ഏരിയ കമ്മിറ്റി അംഗം എം.ആര്‍.രാധാകൃഷ്ണന്‍, പി.പി.രണദിവെ, കെ.യു.ജാബിര്‍, ടി.എം.ഹനീഫ, കെ.എച്ച്.സലാം, ഫഹദ് അസ്വാക്ക്, മിന്‍ഹ ഫാത്തിമ, റൂസ്ത സലാം, അഡ്വ:ടി.പി.പ്രിയങ്ക എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റായി മിന്‍ഹ ഫാത്തിമ, സെക്രട്ടറിയായി ഫഹദ് അസ്ഫാക്ക് , കണ്‍വീനറായി പി.പി.രണദിവേ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.



