ദുബായ് ഗര്‍ഹൂദില്‍ നടന്ന തിരുവത്ര ഫാമിലി ഫെസ്റ്റ്, ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാനും, പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഇ.പി. മൂസ ഹാജി
ഉദ്ഘാടനം നിര്‍വ്വഹിച്ചു. കമ്മറ്റി പ്രസിഡണ്ട് ഏ.കെ മുജീബുദ്ധീന്‍ അധ്യക്ഷനായി. പ്രവാസ ലോകത്തെ പ്രശസ്ത എഴുത്തുകാരനും, വാഗ്മിയുമായ ബഷീര്‍ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. ‘സമര്‍പ്പണം’ സുവനീര്‍ പ്രകാശനം ബഷീര്‍ തിക്കോടി നിര്‍വ്വഹിച്ചു.
പ്രവാസ ലോകത്തെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഇ.പി മൂസ ഹാജി, ടി.എം യൂസഫ് ഹാജി, ടി.എ. ഹംസ ഹാജി എന്നിവര്‍ ആദരിച്ചു. താഴത്ത് കോയ, കെ.എച്ച് താഹിര്‍, സക്കരിയ മജീദ്, എ.സി. ബീരാന്, എസ്.ഐ. അക്ക്ബര്‍ ഷാര്‍ജ, ഹസന് അലി ദുബൈ തുടങ്ങിയവരെ ഉപഹാരം നല്കി ആദരിച്ചു. ജോര്‍ദാന്‍ പൗര – ഹലാ എസ്സാം യഹ്യ അല്‍ റൗസണ്‍ മുഖ്യാതിഥിയായി സംഗമത്തില്‍ പങ്കെടുത്തു. അബുദാബി വെല്‍ഫെയര്‍ അസോസിയേഷന് സെക്രട്ടറി കെ.കെ സിദ്ധീഖ്, തിരുവത്ര നോര്‍ത്തേണ്‍ എമിരേറ്റ്സ് അസോസിയേഷന് പ്രസിഡന്റ് സലാഹുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.



