24.5 C
Kunnamkulam
Monday, August 3, 2026
Home Bureaus Guruvayur വെനസ്വേലയിലെ അമേരിക്കന്‍ അധിനിവേശത്തിനെതിരെ സിപിഎം നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

വെനസ്വേലയിലെ അമേരിക്കന്‍ അധിനിവേശത്തിനെതിരെ സിപിഎം നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

 

വെനസ്വേലയെ കടന്നാക്രമിച്ച അമേരിക്കന്‍ ഗുണ്ടായിസത്തിനെതിരെ സിപിഎം തിരുവത്ര ലോക്കല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പൊതുയോഗം സിപിഎം ഏരിയ കമ്മിറ്റി അംഗം എം. ആര്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം കെ.കെ മുബാറകിന്റെ അദ്ധ്യക്ഷതയില്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ എച്ച് സലാം സ്വാഗതം പറഞ്ഞു. പ്രകടനത്തിന് ടി.എം ഹനീഫ, പി പി രണദിവെ, വി ജി സഹദേവന്‍, ടി എം ഷഫീക്, പ്രസന്ന രണദിവെ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!