തിരുവെങ്കിടം എ.എല്‍.പി സ്‌കൂള്‍ 118-ാം വാര്‍ഷിക-രക്ഷാകര്‍തൃദിനാഘോഷം ഉദ്ഘാടനം നടത്തി

തിരുവെങ്കിടം എ.എല്‍.പി സ്‌കൂളിന്റെ 118-ാം വാര്‍ഷിക-രക്ഷാകര്‍തൃദിനാഘോഷം ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ പ്രിന്റോ കുളങ്ങര അധ്യക്ഷത വഹിച്ചു. ജൂലി ജോസ് കിഴക്കൂടന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ ദേവിക ദിലീപ് , വി.കെ.സുജിത്ത് , പ്രധാന അധ്യാപിക എ. ബിനി ഫ്രാന്‍സീസ് , എസ്.എസ്.ജി. കണ്‍വീനര്‍ കെ.ടി.സഹദേവന്‍, സിസ്റ്റര്‍ അന്ന കുരുതുകുളങ്ങര , പള്ളി ട്രസ്റ്റി ജിഷോ എസ്.പുത്തൂര്‍, എം.പി.ടി.എ. പ്രസിഡണ്ട് അമ്പിളി ബാലകൃഷ്ണന്‍ , എസ്എസ്.ജി വൈസ് കണ്‍വീനര്‍ പി.ഐ ലാസര്‍ മാസ്റ്റര്‍, സ്‌കൂള്‍ ലീഡര്‍ അനയ് വി ,പി ടി എ പ്രസിഡണ്ട് വി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു. കേന്ദ്രീകൃത പരീക്ഷയില്‍ തൃശൂര്‍ അതിരൂപതയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വി. അനയ് , എല്‍.എസ്.എസ്. സ്‌ക്കോളര്‍ഷിപ് വിജയികളായ പി.എം. മയൂഖ , എസ്. സമന്യ എന്നിവരെ ആദരിച്ചു.

ADVERTISEMENT