തോമസ് പ്രഥമന്‍ ബാവയുടെ 40-ാം ശ്രാദ്ധ ഓര്‍മ്മദിനത്തില്‍ പങ്കെടുക്കുവാനായി ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ കേരളത്തിലെത്തി

ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ 40-ാം ശ്രാദ്ധ ഓര്‍മ്മദിനത്തില്‍ പങ്കെടുക്കുവാനായി ആകമാന സുറിയാനി ഓര്‍ത്തോഡകസ് സഭയുടെ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ കേരളത്തിലെത്തി. കൊച്ചി വിമാനത്താവളത്തലെത്തിയ ബാവായെ യാക്കോബായ സുറിയാനി സഭയുടെ നേതൃത്വത്തില്‍ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രീഗോറിയോസ്, മറ്റു മെത്രപ്പോലീത്തമാര്‍, സഭാ ഭാരവാഹികള്‍, വൈദീകര്‍, വിശ്വാസികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പുത്തന്‍കുരിശ് ശ്രേഷ്ഠ ബാവയുടെ കബറിടത്തിലെത്തി ധൂപപ്രാര്‍ത്ഥനയും നടത്തി. തിങ്കളാഴ്ച പുത്തന്‍കുരിശ് മോര്‍ അത്തന്വേഷസ് കത്തീഡ്രലില്‍ രാവിലെ 8.30 ന് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ 40-ാം ഓര്‍മദിനത്തില്‍ പാത്രീയര്‍ക്കീസ് ബാവ മുഖ്യ കാര്‍മികത്വം വഹിക്കും.

ADVERTISEMENT