വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വെര്‍ച്വല്‍ ജോബ് ഫെയറില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് ചാവക്കാട് നഗരസഭ. ജോബ് ഫെയറിലൂടെ ജോലി ലഭിച്ച 11 പേരെ ആദരിച്ചു. ഏപ്രില്‍ 26 ന് തൃശ്ശൂരില്‍ നടക്കുന്ന മെഗാ തൊഴില്‍ മേളയ്ക്കുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി നഗരസഭ അറിയിച്ചു. ഇതിന്റെ ഭാഗമായി 30-ല്‍ പരം രജിസ്‌ട്രേഷന്‍ ക്യാമ്പുകളും, 10 ഓളം ഇന്റര്‍വ്യൂ ഓറിയന്റേഷന്‍ ക്ലാസ്സുകളും, മോക്ക് ഇന്റര്‍വ്യൂ പരിശീലനങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി. മുതുവട്ടൂര്‍ ബാലാമണി സ്മാരക മന്ദിരത്തിലെ ജോബ് സ്റ്റേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സജീവമായി പ്രവര്‍ത്തിച്ചു.
തൃശ്ശൂരിലെ തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനായി ചാവക്കാട് നഗരസഭയില്‍ നിന്ന് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മണിക്ക് പുറപ്പെടുന്ന വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് നിര്‍വഹിക്കും. തൊഴില്‍ മേളയില്‍ 200-ല്‍ പരം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കും