ഗുരുവായൂര്‍ ഇരിങ്ങപ്പുറത്ത് വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി. പുതുവീട്ടില്‍ ഷിഹാബിന്റെ ഭാര്യ രാമനത്ത് വീട്ടില്‍ 50 വയസള്ള ജുമൈലയാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വീടിനു പുറകിലെ പറമ്പിലാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ ജുമൈലയെ കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പ് ജുമൈല നാട്ടുകാരിയായ സ്ത്രീയില്‍ നിന്ന് പലിശക്ക് അമ്പതിനായിരം രൂപ വാങ്ങിയിരുന്നതായി പറയുന്നു.
പലിശയിനത്തില്‍ മാത്രമായി മാസം 10,000 രൂപ വീതം എട്ടു മാസത്തോളം നല്‍കിയെങ്കിലും രണ്ടുമാസത്തോളം പണം നല്കാന് സാധിച്ചില്ല. ഇതേത്തുടര്‍ന്ന് പലിശക്കാരിയായ സ്ത്രീ ഭീഷണിപ്പെടുത്തിയിരുന്നതായി കുറിപ്പെഴുതി വച്ചശേഷമാണ് ജുമൈല ജീവനോടുക്കിയത്. ഗുരുവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



