ആമക്കാവ് പൂരത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരിക്ക്

കൂറ്റനാട് ആമക്കാവ് പൂരത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരിക്ക്. അജിത്ത് കോടനാട്, ശാമില്‍, ഷാരോണ്‍ ചേറ്റുവ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ 9 മണിയോടെയായിരുന്നു ക്ഷേത്രത്തിന് സമീപത്തെ പാടശേഖരത്ത് വെടിക്കെട്ട് നടന്നത്. വെടിക്കെട്ടിനിടെ തെറിച്ച മണ്‍കട്ടകളും ചെറിയ കല്ലുകളും ദേഹത്ത് തട്ടിയാണ് ഇവര്‍ക്ക് പരിക്കേറ്റത്. തൃശൂര്‍, പാലക്കാട്, മലപ്പുറം സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ഉടന്‍ തന്നെ ഇവരെ പൂരക്കമ്മറ്റി ഭാരവാഹികള്‍ ചേര്‍ന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല. പ്രാഥമിക ചികിത്സ നല്‍കി ഇവരെ തിരികെ വീടുകളിലെത്തിക്കുകയും ചെയ്തു. അതേസമയം പരിക്കേറ്റവര്‍ക്ക് പരാതികളില്ലെന്നറിയിച്ചതിനാല്‍ മറ്റ് നിയമ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

ADVERTISEMENT