പെരുമ്പിലാവില്‍ സ്കൂള്‍ വാഹനത്തിന്റെ റേഡിയേറ്റര്‍ പൊട്ടിത്തെറിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പൊള്ളലേറ്റു. ആല്‍ത്തറ എല്‍.എം.യു.പി. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. രാവിലെ ഒന്‍പതരയോടെയാണ് അപകടം. കുട്ടികളുമായി വരുമ്പോള്‍ വണ്ടിയുടെ മുന്‍ഭാഗത്തുനിന്ന് പുക വരികയും റേഡിയേറ്റര്‍ പൊട്ടിത്തെറിക്കുകയും ആയിരുന്നു. പെരുമ്പിലാവ് പള്ളിക്കുളം സ്വദേശി പാടത്തെപീടികയില് മൂസക്കുട്ടിയുടെ മക്കളായ അഞ്ചാം ക്ലാസുകാരന് മുസമ്മില്‍ (12), മൂന്നാം ക്ലാസുകാരി മുഹ്മിന (8), പെരുമ്പിലാവ് മേലെപാട്ടില് രഹനസിന്റെ മകള്‍ അഞ്ചാം ക്ലാസുകാരി ഇസാ മറിയം (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരുമ്പിലാവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Home Bureaus Perumpilavu സ്കൂള്‍ വാഹനത്തിന്റെ റേഡിയേറ്റര്‍ പൊട്ടിത്തെറിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പൊള്ളലേറ്റു