പഴഞ്ഞി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച തൃശൂര്‍ റവന്യൂ ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ ജൂനിയര്‍ – സീനിയര്‍ വിഭാഗങ്ങളില്‍ കുന്നംകുളം ഉപജില്ലയ്ക്ക് കിരീടം. കുന്നംകുളം ഉപജില്ലയ്ക്കു വേണ്ടി പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും പഴഞ്ഞി സ്‌കൂളിലെ വിദ്യര്‍ത്ഥികളാണ്.
കായികാധ്യാപകന്‍ സുജേഷ് മാഷിന്റെ നേതൃത്വത്തിലാണ് പരിശീലനം. പ്രസ്തുത ചാമ്പ്യന്‍ഷിപ്പ് വാര്‍ഡ് മെമ്പര്‍ കെ.ടി. ഷാജന്‍ ഉത്ഘാടനം ചെയ്തു. സാബു ഐനൂര്‍ അധ്യക്ഷതയും , ഹെഡ്മിനിസ്ട്രസ് മെഴ്‌സി മാത്യു ആശംസകളും അറിയിച്ചു. റവന്യൂ ജില്ലാ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ഷാജി എ.എസ്. ചാമ്പ്യന്‍ഷിപ്പിന് നേതൃത്വം നല്‍കി.