തൃശ്ശൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 16,17,18 തീയതികളില്‍ കുന്നംകുളത്ത് നടക്കും. കായികമേളയുടെ മുന്നോടിയായി 201 സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികളായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി, റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ ആര്‍ ബിന്ദു, കെ രാധാകൃഷ്ണന്‍ എം.പി, ബെന്നി ബഹനാന്‍ എംപി, ജില്ലയിലെ എംഎല്‍എമാര്‍ എന്നിവരെയും, സംഘാടകസമിതി ചെയര്‍മാനായി എ.സി മൊയ്തീന്‍ എംഎല്‍എ, വൈസ് ചെയര്‍പേഴ്‌സനായി കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്‍, കണ്‍വീനര്‍ ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബാലകൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിഐ റസിയ എന്നിവരടങ്ങുന്ന വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. കുന്നംകുളം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം എംഎല്‍എ – എസി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.
Home Bureaus Kunnamkulam തൃശ്ശൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 16,17,18 തീയതികളില്‍ കുന്നംകുളത്ത്.