തൃത്താല ഞാങ്ങാട്ടിരി സ്വദേശി വി ഐ പി സ്ട്രീറ്റ് പിണ്ണാക്കും പറമ്പിൽ റിയാസിൻ്റേയും ഷാഹിദയുടേയും മകൻ 15 വയസുള്ള ജാസിം റിയാസ് ആണ് മരിച്ചത്. ഓങ്ങല്ലൂർ മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആയിരുന്നു. വീട്ടിലെ ബാത്ത്റൂമിൽ നിന്നും ജാസിമിന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.