വടക്കേക്കാട് കൊച്ചന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ അംഗന്‍വാടി കുരുന്നുകളും പങ്കെടുത്തത് കൗതുകക്കാഴ്ച്ചയായി. സ്‌കൂളിന്റെ പരിസര പ്രദേശങ്ങളിലുള്ള അംഗന്‍വാടികളിലെ മുപ്പതോളം കുട്ടികളാണ് കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ വ്യത്യസ്ത കലാപരിപാടികള്‍ അവതരിപ്പിച്ച് കാണികളുടെ മനം കവര്‍ന്നത്. പി.ടി.എ കമ്മിറ്റിയും അധ്യാപകരും നേതൃത്വം നല്‍കി. പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം സമ്മാനങ്ങളും മധുരവും വിതരണം ചെയ്തു.