കാന നിര്‍മാണത്തിന് എടുത്ത കുഴി അപകട ഭീഷണിയാകുന്നു

കോട്ടപ്പടി പള്ളിക്ക് എതിര്‍വശം മഹാത്മാഗാന്ധി റോഡ് ഫസ്റ്റ് അവന്യൂവില്‍ കാന പണിയാനായി എടുത്ത കുഴി കാല്‍നട യാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. കാന പണിയാനായി കുഴി എടുത്തെങ്കിലും, പിന്നീട് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നിര്‍മാണം മുടങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ആളപായം ഉണ്ടാക്കുന്ന തരത്തിലുള്ള ഈ കുഴി വലിയ ഗര്‍ത്തമായി രൂപാന്തരപ്പെട്ടു വരികയാണ്. മഴക്കാലം അടുത്തു വരുന്ന സാഹചര്യത്തില്‍, സ്‌ളാബ് ഇടുകയോ, അല്ലാത്ത പക്ഷം കുഴി മണ്ണിട്ട് നികത്തുകയോ ചെയ്തില്ലെങ്കില്‍ വലിയ അപകടങ്ങള്‍ സംഭവിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. വാര്‍ഡ് കൗണ്‍സിലര്‍ അടക്കം ബന്ധപ്പെട്ട അധികൃതര്‍ എത്രയും പെട്ടന്ന് പരിഹാര നടപടികള്‍ കാണണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT