‘നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാകണം’ എന്ന തലക്കെട്ടില്‍ സംസ്ഥാനത്തെ 14 ജില്ലകളിലുമായി വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ പര്യടനം ജില്ലയില്‍ പൂര്‍ത്തിയായി. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ നേതൃത്വത്തിലാണ് യാത്ര. ചാവക്കാട് ഒരുമനയൂര്‍ തങ്ങള്‍പടിയില്‍ നിന്നും ആരംഭിച്ച് പദയാത്ര ചാവക്കാട് ആശുപത്രിറോഡ് ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍സെക്രട്ടറി ജെബീന ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ഷംസീര്‍ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ചു.പാര്‍ട്ടി ജില്ലാ പ്രസിഡന്റ്. കെ. എസ്. നിസാര്‍, ജനറല്‍ സെക്രട്ടറി റഖിബ് കെ തറയില്‍, ജില്ലാ വൈസ് പ്രസിഡന്റ്. സരസ്വതി വലപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു.