ടി.പി വിനോദിനി അമ്മ അനുസ്മരണ യോഗം

രാഷ്ട്രീയ – സാമൂഹ്യ – സംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന ടി.പി വിനോദിനി അമ്മയുടെ 27-ാം അനുസ്മരണം പുന്നയൂര്‍ക്കുളത്ത് നടന്നു. രാമരാജ സ്‌കൂളില്‍ നടത്തിയ അനുസ്മരണയോഗം കെ.ആര്‍.അനീഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മാതൃസ്മരണ ട്രസ്റ്റ് പ്രസിഡണ്ട് ദയാനന്ദന്‍ മാമ്പുള്ളി അദ്ധ്യക്ഷത വഹിച്ചു. പി.എന്‍. മുരളീധരന്‍ അനുസ്മരണവും നടത്തി. അലി കണ്ണത്തയില്‍, സക്കറിയ കുന്നച്ചാംവീട്ടില്‍, സി.പി.സേതുമാധവന്‍, കെ.എം. പ്രകാശന്‍, നിരമയ സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാതൃസ്മരണ ട്രസ്റ്റിന്റെ ‘മികച്ച പൊതുപ്രവര്‍ത്തക’ പ്രഥമ പുരസ്‌ക്കാരം അമ്മു കുഞ്ഞന് രാമരാജ സ്‌കൂള്‍ മാനേജറും വിനോദിനി അമ്മയുടെ മകനുമായ ടി.പി ഉണ്ണി സമര്‍പ്പിച്ചു.

ADVERTISEMENT