അക്കിക്കാവില്‍ ഗതാഗത തടസ്സം. റോഡ് നവീകരണത്തിന്റെ ഭാഗമായി പുതിയ ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടങ്ങിയതോടെ സംസ്ഥാനപാതയില്‍ കുന്നംകുളത്തിനും അക്കിക്കാവിനും ഇടയിലുള്ള ഗതാഗതം ദുരിതമായി. പൈപ്പിടാന്‍ കുഴിച്ച കുഴിയുടെ സമീപം ദിശ പാലിക്കാതെ ഒരേ സമയം എത്തുന്ന വാഹനങ്ങള്‍ കടുത്ത ഗതാഗത കുരുക്കാണു സൃഷ്ടിക്കുന്നത്. ഇത് പലപ്പോഴും വഴക്കിനും തര്‍ക്കത്തിനും ഇടയാക്കുന്നു. ഗതാഗത തടസ്സം രൂക്ഷമാകുമ്പോള്‍ ദീര്‍ഘദൂര ബസുകള്‍ പഴഞ്ഞി വഴിയാണു പെരുമ്പിലാവില്‍ എത്തുന്നത്. അമിതവേഗത്തില്‍ ഗ്രാമീണ റോഡ് വഴിയെത്തുന്ന ബസുകള്‍ ആ വഴിയുള്ള ഗതാഗതത്തിനും ഭീഷണിയാകുന്നുണ്ട്. പണികള്‍ തീരുംവരെ കൃത്യമായ ഗതാഗത നിയന്ത്രണം വേണമെന്ന് നാട്ടുകാര്‍ പറഞ്ഞു.