ട്രാഫിക് മിററും കേരള വിഷന്റെ സെറ്റോ ബോക്‌സ്, കേബിളുകള്‍ എന്നിവ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി

 

മന്നലാംകുന്ന് ബീച് റോഡില്‍ കെ കരുണാകരന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ട്രാഫിക് മിററും കേരള വിഷന്റെ സെറ്റോ ബോക്‌സ്, കേബിളുകള്‍ എന്നിവ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. കിണര്‍ ബീച്ചില്‍ രാമച്ച പാടത്ത് നിര്‍ത്തിയിട്ടിരുന്ന ഹിറ്റാച്ചിയും ദീവസങ്ങള്‍ക്കു മുമ്പില്‍ കത്തിച്ചിരുന്നു. പ്രതികളെ കണ്ടെത്തി മാതൃകപരമായ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി.
തീരദേശ മേഖലയില്‍ രാത്രി കാല പട്രോളിംഗ് ശക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ഷാഹുല്‍ പള്ളത്ത് അദ്യക്ഷത വഹിച്ചു. ഷഹീര്‍ പടിഞ്ഞാറയില്‍, ഷംറൂദ്, യൂസഫ് തണ്ണിതുറക്കല്‍, ജനറല്‍ കണ്‍വീനര്‍ സുല്‍ത്താന്‍ മന്നലാംകുന്ന് , ട്രഷറര്‍ അലി തണ്ണി തുറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT